തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം
കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ ഇ ശ്രാം പോർട്ടലിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം.
തൊഴിലാളികൾ ആധാർ കാർഡ് മൊബൈലുമായി ബന്ധിപ്പിച്ച് ഇശ്രാം പോർട്ടലിൽ അക്ഷയ സെന്റർ മുഖാന്തിരമോ പോസ്റ്റ്ഓഫീസിന്റെ സി എസ് സി മുഖാന്തിരമോ 2021 ഡിസംബർ മാസത്തിനകം രജിസ്റ്റർ ചെയ്യണം. ഫോൺ : 0487 2364900
സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റ് പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇഗ്രാൻറ് വഴി പട്ടികജാതി, മറ്റർഹ വിഭാഗത്തിന് ഫീസ് സൗജന്യമുണ്ട്. അവസാന തീയതി ഒക്ടോബർ 30. ഫോൺ: 04734296496, 8547126028.
പരീക്ഷ മാറ്റിവച്ചു
2021 ഒക്‌ടോബർ 26ന് നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പരീക്ഷയും ഒക്‌ടോബർ 28ന് നടത്താനിരുന്ന കണ്ടന്റ് എഡിറ്റർ ഓൺലൈൻ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി പി. ആർ. ഡി ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments