തെക്കുംപാടത്ത് അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി

അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്ത് വിതരണം വാർഡ്‌മെമ്പർ എം.ജെ അനീഷ് നിർവഹിക്കുന്നു

തെക്കുംപാടം. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെക്കുംപാടം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി. ആരോഗ്യവും പ്രതിരോധ ശേഷിയും വർധിപ്പിക്കുന്ന, പോഷക മൂല്യങ്ങൾ അടങ്ങിയ പച്ചക്കറികൾ പുരയിടങ്ങളിൽ തന്നെ നട്ടു വളർത്തി പരിപാലിക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ അയൽക്കൂട്ടങ്ങൾ വഴി തിരഞ്ഞെടുത്ത 50 കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എം.ജെ അനീഷ് വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷക മൂല്യമുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്നതും ഒരു മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനമാണെന്നും കൊറോണ മഹാമാരിക്കാലത്ത് കുടുംബശ്രീ പ്രവർത്തകർ  മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അനീഷ് പറഞ്ഞു. തെക്കുംപാടം സെന്ററിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. എഡിഎസ് ഭാരവാഹി മോഹിനി രാജു പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾക്കായി ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സെടുത്തു. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments