മലയാള സിനിമയിലെ പ്രഗത്ഭനായ അഭിനേതാവും നാടക പ്രവർത്തകനും എഴുത്തുകാരനുമായ നെടുമുടി വേണു (73) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു ഇന്ത്യൻ സിനിമാ രംഗത്ത് പകരം വെക്കാൻ ഇല്ലാത്ത അതുല്യ നടനാണ്. അഞ്ഞൂറോളം മലയാള ചലച്ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സനിമയ്ക്ക് തിരക്കഥകൾ രചിച്ചിട്ടുള്ള അദ്ദേഹം ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. മൂന്ന് ദേശീയ അവാർഡും ആറ് സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നും സിനിമ മേഖലയിലേയ്ക്ക് എത്തിയ അദ്ദേഹം കാവാലം നാരായണ പണിക്കർക്കൊപ്പം മലയാള നാടക പ്രസ്ഥാനത്തിനും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments