ചെമ്പൂത്ര. കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾക്ക് സമാപനമായി. വിജയദശമിദിനമായ ഇന്ന് രാവിലെ 8.27ന് പൂജയെടുപ്പും വിദ്യാർത്ഥികൾക്കായി വിദ്യാ സരസ്വതി
പൂജയും നടന്നു. ക്ഷേത്രം മേൽശാന്തി മനീഷ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രതിസന്ധി മൂലം ഈ വർഷം എഴുത്തിനിരുത്ത് ഉണ്ടായിരുന്നില്ല
0 Comments