കൊലയാനക്കുഴിയിൽ വയോജനങ്ങൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി


കണ്ണാറ.
ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച്  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ണാറ വാർഡിലെ കൊലയാനക്കുഴി വയോജന മന്ദിരത്തിൽ ഫിസിയോ തെറാപ്പി ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രവും ചേർന്നാണ് വയോജനങ്ങൾക്കായി ഇത്തരം ഫിസിയോതെറാപ്പി ബോധവൽക്കരണ ക്ലാസ്സുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ഫ്രാൻസീന ഷാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട്


ഡോക്ടർ കെ.എസ് ജയന്തി അധ്യക്ഷത വഹിക്കുകയും വയോജനങ്ങൾ ശ്രദ്ധിക്കേണ്ട ശാരീരികവും മാനസികവുമായ വിഷയങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയതു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയംഗം സോമൻ കൊളപ്പാറ, വാർഡ് മെമ്പർ രേഷ്മ സജീഷ്, അങ്കണവാടി ടീച്ചർ സിന്ധു എന്നിവർ പ്രസംഗിച്ചു. ഡോ. സിബിൽ, ഫിസിയോ തെറാപ്പിസ്റ്റ് സുജയ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്‌സ് സിസ്റ്റർ നിമ്മി എന്നിവർ ബോധവൽക്കരണ ക്ലാസ്സിനും മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments