ഐക്യ സദസ്സ് ഉദ്ഘാടനം ചെയ്ത് രാഹുൽ മാങ്കൂട്ടത്തൽ സംസാരിക്കുന്നു
മണ്ണുത്തി. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ്സ് അനുവദിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യം ഭരിക്കുന്ന സംഘപരിവാർ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. മതേതര ഇന്ത്യയെ പടുത്തുയർത്തിയ മഹാത്മാ ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും പേരുകൾ കേട്ടാൽ ഗാഡനിദ്രയിൽ നിന്നു പോലും ഞെട്ടി എഴുന്നേൽക്കുന്നവരാണ് സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും
എന്നതുകൊണ്ടാണ് അവരെ യൂത്ത് കോൺഗ്രസ്സ് ഇപ്പോഴും ചർച്ചചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ക്യാമ്പയിന് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട ഒരു സ്വേച്ഛാധിപതി ഭരിക്കുന്ന രാജ്യം എന്ന രീതിയിലേക്ക് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ മാറിക്കഴിഞ്ഞു എന്ന് അഭിലാഷ് പറഞ്ഞു. നവംബർ 5ന് യൂത്ത് കോൺഗ്രസ്സ് ജില്ല പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും നേതാക്കളായ അൾജോ ചാണ്ടി, അസറുദ്ദീൻ, വിനീഷ് പ്ലാശേരി തുടങ്ങിയവർ പ്രസംഗിച്ചു. രാജീവ് മാരാർ, സന്ദീപ് സഹദേവൻ ,അരുൺ മേനകത്ത്, ജിന്റോ, അബ്രഹാം, ടിറ്റോ, ജോമോൻ, വിനീഷ് തണ്ടാശേരി, ജിസൺ, ജെറിൻ, അനൂപ്, ധനീഷ്, സന്റോ സാബു, ജിഫിൻ ജോയ് തുടങ്ങിയവർ നേത്യത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments