വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജിൽ റാങ്ക് ജേതാക്കളെ ആദരിച്ചു

എംപി ടി.എൻ പ്രതാപൻ റാങ്ക് ജേതാക്കൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുന്നു

വഴുക്കുംപാറ.
അറിവ് പകർന്നു കൊടുക്കുക എന്നതാണ് ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തനം എന്ന് ബോധ്യപ്പെടുത്തിയത് ശ്രീനാരായണ ഗുരുവായിരുന്നുവെന്നും ശ്രീനാരായണീയ ദർശനങ്ങളെ ഫലവത്താക്കാനുള്ള ശ്രമങ്ങളാണ് വഴുക്കുംപാറ ശ്രീനാരായണഗുര കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിൻതുടരുന്നതെന്നും തൃശൂർ എംപി ടി.എൻ പ്രതാപൻ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ  ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ്  കോഴ്‌സിൽ റാങ്കുകൾ നേടിയ എസ്എൻജി കോളേജ് വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. 

റാങ്ക് ജേതാക്കൾക്ക് എംപി ഉപഹാരങ്ങൾ സമ്മാനിച്ചു. മൂന്നാം റാങ്ക് നേടിയ കെ.എസ് ശുഭ, നാലാം റാങ്ക് നേടിയ  എം ആതിര,കെ.ആർ ജ്യോതിക (12-ാം റാങ്ക്) യു ഗീത (162-ാം റാങ്ക്), ഗിൽമ ജെയിംസ് (24-ാം റാങ്ക്) എന്നിവരെയാണ് കോളേജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചത്. 'ഹിച്ച് ഹൈക്കിങ്ങ് ' രീതിയിൽ ദേശാന്തര യാത്ര നടത്തിയ കോളേജിലെ രണ്ടാം വർഷ ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിദ്യാർത്ഥി എൻ.പി അൻസിഫിനെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബിജോയ് ജോസ്, മാനേജർ സി.എസ്. പദ്മനാഭൻ,  ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ,  സെക്രട്ടറി കെ.യു വേണുഗോപാലൻ, പിആർഓ കെ.വി പ്രസാദ് വൈസ് പ്രിൻസിപ്പൽ കെ.ആർ നീതു. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് അഖില അശോകൻ എന്നിവരും പ്രസംഗിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments