മാന്ദാമംഗലത്ത് തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു


മാന്ദാമംഗലം. പുത്തൂർ പഞ്ചായത്തിലെ മാന്ദാമഗംലം വില്ലേജിൽ മരോട്ടിച്ചാൽ പ്രദേശത്ത് തൊഴിലുറപ്പു പണിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന 11 തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ തൃശൂർ ജനറലാശുപത്രിയിലേക്ക് കൊണ്ടു പോയി. വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം തിരികെ വന്നെങ്കിലും ഒരാൾക്ക് ഛർദ്ദിയും കൂടുതൽ അസ്വസ്ഥതകളുമുണ്ട്.  ഇന്ന്  ഉച്ചക്ക് 12 മണിയോടെയാണ് മാന്ദാമംഗലം  മരോട്ടിച്ചാൽ കള്ളായിക്കുന്നിൽ  കല്ലുപാലം മാർട്ടിന്റെ പറമ്പിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം പണിയിൽ 


എർപ്പെട്ടുകൊണ്ടിരുന്ന ബിന്ദു മുരളി ഇഞ്ചിക്കാലായിൽ, മിനി സാജു മാളിയേക്കൽ, അന്നമ്മ കുര്യൻ തോമ്പ്രയിൽ, തങ്കമ്മ വർഗ്ഗീസ് തോമ്പ്രയിൽ, ബേബി അശോകൻ പേച്ചേരി, മേരി ജോസ് കുറ്റിക്കാട്ട്, ബീന ബേബി മാനാംകുഴി, കൗസല്യ വാസു പൊടിയിട, മിനി സാജു വലിയകണ്ടത്തിൽ, മറിയാമ്മ ഒസേഫ് നെല്ലിക്കാക്കുടി, ഉഷ അശോകൻ എന്നിവർക്കാണ് ഇടിമിന്നലേറ്റത്.  വില്ലേജ് ഓഫീസർ വിൽസൺ, ഉദ്യോഗസ്ഥരായ  അജിത്, റഷീദ് എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു വേണ്ട നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments