ടെണ്ടർ ക്ഷണിച്ചു
മണ്ണുത്തിയിലെ ബയോ കൺട്രോൾ ലാബിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ (പ്രിന്റ് ചെയ്ത് കർട്ടൻ ബോക്‌സുകൾ) വിതരണം ചെയ്യുന്നതിന് സീലുവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 22 11 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുകയോ www.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2374605
വനിതാ ഐടിഐയിൽ സീറ്റൊഴിവ്
ചാലക്കുടി ഗവൺമെന്റ് വനിതാ ഐടിഐയിൽ 2020-22 വർഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ്, മെക്കാനിക്ക്, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിൽ ഒഴിവുള്ള
സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 5. ഫോൺ : 0480 2700816, 9995011450, 9497061668
കേന്ദ്രസർക്കാർ ദുരിതാശ്വാസ സഹായങ്ങൾക്ക് അപേക്ഷിക്കാം
കോവിഡ്, പ്രകൃതി ദുരന്തം എന്നിങ്ങനെയുള്ളവയ്ക്ക് കേന്ദ്രസർക്കാർ നൽകുന്ന ദുരിതാശ്വാസ സഹായങ്ങൾക്ക് അപേക്ഷിക്കാം.ജില്ലയിൽ ഇശ്രാം പോർട്ടലിൽ കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗത്വമെടുത്തിരിക്കണം.19 നും 59 നും ഇടയിൽ പ്രായമുള്ള ഇ എസ് ഐ, ഇ പി എഫ് എന്നിവയുടെ പരിധിയിൽ പെടാത്ത, ആദായനികുതി നൽകാത്ത സ്വയം തൊഴിൽ ചെയ്യുന്നവരും പത്തിൽ താഴെ അംഗങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികളും അക്ഷയ സെന്ററുകൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽനമ്പർ എന്നിവ രജിസ്‌ട്രേഷൻ വിവരങ്ങളിൽ നൽകണം.ഫോൺ: 0487 2364866
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ സ്വീകരിക്കുന്നവർ 2022 ജനുവരി മാസം മുതൽ പെൻഷൻ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസറോ, മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 1 മുതൽ ഡിസംബർ 30നുള്ളിൽ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രൊഫോർമ്മ സമർപ്പിച്ചിട്ടില്ലാത്തവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം അതും സമർപ്പിക്കണം. സർക്കാർ ഉത്തരവ് പ്രകാരം മസ്റ്ററിങ് ആരംഭിക്കുന്ന സമയത്ത് എല്ലാ പെൻഷൻകാരും മസ്റ്ററിങ് ചെയ്യണം. ഫോൺ: 0487 2389773
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments