പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന: പാണഞ്ചേരിയിലെ റോഡുകൾക്കും ഉടൻ അനുമതിയെന്ന് ടി.എൻ പ്രതാപൻ എംപി


തൃശൂർ.
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പാണഞ്ചേരി പഞ്ചായത്തിലെ വിവിധ റോഡുകൾക്കും ഉടൻ അംഗീകാരം ലഭിക്കുമെന്ന് തൃശൂർ എംപി ടി.എൻ പ്രതാപൻ പറഞ്ഞു. കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡ്, മുരുക്കുംപാറ ചേരുംകുഴി ചവറാംപാടം റോഡ്, താളിക്കോട് കോമ്പാറ ചെമ്പൂത്ര റോഡ് എന്നീ പ്രവർത്തികളുടെ അംഗീകാരം അന്തിമ ഘട്ടത്തിലാണെന്ന് എംപി അറിയിച്ചു. അനുമതി നൽകി എഴുപത്തി രണ്ട് ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കുമെന്നും എംപി വ്യക്തമാക്കി. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, എന്നീ നിയോജകമണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 16.13 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി ഉത്തരവായിട്ടുണ്ട്. 8 മീറ്റർ വീതിയും ചുരുങ്ങിയത് 3 കിലോമീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് കേന്ദ്രസർക്കാരിന്റെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. 23 കിലോമീറ്റർ  റോഡ് എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ തരത്തിൽ വാട്ടർ ബൌണ്ട് മെക്കാഡം റോഡുകളായാണ് നിർമ്മിക്കുന്നത്.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments