പീച്ചി വാർഡിൽ പാതയോരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


പട്ടിക്കാട്. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി  പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി വാർഡിലെ പാതയോരങ്ങൾ വാർഡ് മെമ്പർ ബാബു തോമസിന്റെ നേതൃത്വത്തിൽ കാടു വെട്ടിത്തെളിച്ച് സുരക്ഷിതമാക്കി. തെക്കേകുളം ജെണ്ടമുക്ക് റോഡിരികിലെ പാഴ് വളർച്ചകളും കാടുമാണ് പ്രധാനമായും വെട്ടിത്തെളിച്ചത്. നിരവധി വിദ്യാർഥികൾ നടന്നുവരുന്ന പ്രധാന റോഡാണ് ഇതൊന്നും ഇഴജന്തുക്കൾ ഉള്ളതിനാൽ കുട്ടികളുടെ ഇതുവഴിയുള്ള യാത്ര അപകടകരമാകും എന്നതിനാലാണ് ഈ റോഡരികിലെ കാടുവെട്ടിത്തെളിച്ചതെന്ന് ബാബുതോമസ് പറഞ്ഞു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments