പട്ടിക്കാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ബിജെപി നടപ്പിലാക്കി വരുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ബിജെപി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ആശംസാ കാർഡുകൾ അയച്ചു. സൗജന്യ വാക്‌സിനും റേഷൻകടകൾ വഴി സൗജന്യ ഭക്ഷ്യധാന്യങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ടാണ് ആശംസാകാർഡുകൾ അയച്ചതെന്ന് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ബാലൻ ചെമ്പൂത്ര പറഞ്ഞു. ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത് മുട്ടത്ത്, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ , പ്രദോഷ് വാക്കത്ത്, ജയൻ പൂശ്ശേരി എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments