കണ്ണാറ. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും സ്വകാര്യവൽക്കരണ നയങ്ങൾക്കും, കർഷകസമരങ്ങളെ അടിച്ചമർത്തുന്ന നടപടികൾക്കും കർഷക ഹത്യയ്ക്കുമെതിരെ സംസ്ഥാനവ്യാപകമായി കേരള ആർട്ടിസാൻ യൂണിയൻ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിൽ പ്രതിഷേധ സമരം നടത്തി. പീച്ചി ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം യൂണിയന്റെ മണ്ണുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി എം പി സാബു ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല ആർട്ടിസാൻ യൂണിയൻ സെക്രട്ടറി കെ.കെ സുബ്രഹ്മണ്യൻ, ആർട്ടിസാൻ സംസ്ഥാന കമ്മിറ്റി അംഗം ലില്ലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എൻ എസ് ബേബി, മിഥുൻ മുരളി എന്നിവർ സംസാരിച്ചു
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments