കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വീണ്ടശ്ശേരി വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സുഭദ്ര മാധവൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ 2021 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്നും പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സമഗ്രമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് 17, 18 വാർഡുകളിലായി റോഡിന്റെ നിർമ്മാണം നടത്തുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, വാർഡ് മെമ്പർ ബീന പൗലോസ്, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments