മഹാത്മാ സ്‌കൂളിൽ ശുചീകരണം നടത്തി

മുടിക്കോട് മഹാത്മാ സ്‌കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ

മുടിക്കോട്. ഗാന്ധിജയന്തി ദിനത്തിൽ പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെയും യുത്ത് കെയറിന്റയും നേതൃത്വത്തിൽ  മുടിക്കോട് മഹാത്മാ സ്‌കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി.  ക്ലാസ്സ് മുറികൾ, ബെഞ്ച്, ഡസ്‌ക്ക് എന്നിവയുൾപ്പെടെയുള്ള ഫർണ്ണീച്ചറുകൾ വൃത്തിയാക്കി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഐ ചാക്കുണ്ണി, ഡോ. പി.സി രാജേന്ദ്രൻ, വാർഡ് പ്രസിഡണ്ട് സാബു മണപ്പുറത്ത്, ബൂത്ത് പ്രസിഡണ്ട് പരമേശ്വരൻ കുറുമാമ്പുഴ, ഷിജോ പി ചാക്കോ, കബീർ താഴ്ത്ത്പറമ്പിൽ, സ്‌നേഹവിലാസൻ താളിക്കോട്, രജീഷ് ചോറാട്ടിൽ, സെയ്ഫുദ്ദിൻ പുതുവീട്ടിൽ, അനീഷ് ചീനിക്കൽ, എന്നിവർ നേതൃത്വം നൽകി. 


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments