ജാഗ്രത: തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തൃശ്ശൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര (വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ) ഇന്നുമുതൽ മറ്റന്നാൾ വരെ താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യം, പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശസ്വയംഭരണം, കെഎസ്ഇബി, സിവിൽസപ്ലൈസ്, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം പ്രസ്തുത സമയത്ത് യാത്ര ചെയ്യാവുന്നതാണ്.

വയൽ പ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ദ്ധസമിതി കണ്ടെത്തിയ പ്രദേശങ്ങൾ തുടങ്ങിയ ദുരന്തസാധ്യത മേഖലകളിലുള്ളവർ മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധുവീടുകളിലേക്കോ കോവിഡ് മാനദണ്ഡപ്രകാരമുള്ള ക്യാമ്പുകളിലേക്കോ മാറേണ്ടതാണ്.

പുഴകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

ജില്ലയിലെ മണ്ണെടുപ്പ്, പാറഖനനം, മണലെടുപ്പ് എന്നിവ മറ്റന്നാൾ വരെ അനുവദനീയമല്ല.

കടൽ പ്രക്ഷുബ്ധം ആയതിനാൽ കടലിൽ മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകുവാൻ പാടില്ല.

നദീതീരങ്ങളിലും പാലങ്ങളിലും മലഞ്ചെരിവുകളിലും ബീച്ചുകളിലും വിനോദങ്ങളിൽ ഏർപ്പെടുന്നതും സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുന്നു.

മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിൽ ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.

ജില്ലയിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടതുമാണ്‌


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments