പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാടിനും തമ്പുരാട്ടിപ്പടിക്കുമിടയിൽ മണ്ണിടിച്ചിലിന് സാധ്യത. ദേശീയപാതയുടെ തെക്കുഭാഗത്ത് സർവ്വീസ് റോഡിനായി മണ്ണ് എടുത്തിട്ടുള്ള പ്രദേശത്തു നിന്ന് മണ്ണ് ഇടിയുന്നുണ്ട്. ഇവിടെ നേരത്തെ തന്നെ ഇടയ്ക്കിടക്ക് മണ്ണിടിച്ചിൽ ഉള്ള പ്രദേശമാണ്. മുമ്പ് ഏകദേശം അറുപത് അടിയോളം ഉയരത്തിൽ നിന്ന മരങ്ങളുൾപ്പെടെ താഴേക്ക് ഇടിഞ്ഞുവീണിരുന്നു. മഴ ശക്തമായതോടെ പലയിടത്തും മണ്ണെടുത്ത പല ഭാഗത്തും വിള്ളലുണ്ടായിട്ടുണ്ട്. മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കാണ് വീഴാൻ സാധ്യതയെന്നതിനാൽ അപകടകരമായ സാഹചര്യമാണ്. ജാഗ്രത പാലിക്കണം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments