പീച്ചി സ്‌കൂൾ കലോത്സവം 'മഞ്ജു ലയം' മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു.

പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവം മഞ്ജുവാര്യർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു.

പീച്ചി. വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ രണ്ടു ദിവസത്തെ കലോത്സവം സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ് പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ.  കലോത്സവം 'മഞ്ജുലയം' പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. ജയപരാജയങ്ങളല്ല മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് മഞ്ജു പറഞ്ഞു.  ഇന്ന് രാവിലെ 10.30 ന് ഓൺലൈനായാണ് മഞ്ജുവാര്യർ കലോത്സവം ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡണ്ട് ചാക്കോ അബ്രഹാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രതിസന്ധി കാലഘട്ടത്തിലും വിദ്യാർത്ഥികളുടെ 

കലാപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നത്  കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ സഹായകമാകും. ഇതിനായി പരിശ്രമിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്ത  അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും അഭിനന്ദനമർഹിക്കുന്നതായി കെ.വി സജു പറഞ്ഞു. കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള സാമൂഹീകരണ പ്രവർത്തനങ്ങളാണ് ഈ ഓൺലൈൻ കലോത്സവ ത്തിലൂടെ സാധ്യമാകുന്നതെന്ന് വിദ്യാഭാസ ഉപഡയറക്ടർ അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർ ബാബുതോമസ്, തൃശൂർ ഡി.ഇ.ഒ  പി.വി മനോജ് കുമാർ, പ്രിൻസിപ്പൽ കെ. വിജയൻ, പ്രധാനാധ്യാപിക കെ.എം ഡെയ്‌സി, എം പി ടി എ പ്രസിഡണ്ട് മുബീന നസീർ, എസ് എം സി ചെയർമാൻ വിൻസന്റ്, സന്ധ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയുമായാണ് മത്സരങ്ങൾ നടത്തുക.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments