പട്ടിക്കാട്. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ ശ്രം പോർട്ടലിൽ സംസ്ഥാനത്തു രജിസ്‌ട്രേഷൻ നടത്തിയവർക്കുള്ള കാർഡ് വിതരണം ആരംഭിച്ചു. സംസ്ഥാനത്തു അസംഘടിതമേഖലയിൽ പണിയെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ അതതു ബോർഡുകളുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്യിക്കും. ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ. ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ ശ്രം രജിേ്രടഷൻ നടത്താം. ഇതിന് www.eshram.gov.in സന്ദർശിച്ചാൽ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിനു
വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്. ഇ ശ്രം നിലവിൽ വന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് തടസമുണ്ടാകില്ല. അസംഘടിത മേഖലയിൽ ഉൾപ്പെടുന്ന നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആധാർ ഉൾപ്പെടുത്തിയ മൊബൈൽ ഫോൺ വഴി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനുമാകും. രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂർണ്ണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളിൽ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കും
0 Comments