പട്ടിക്കാട്. കുടിവെള്ളക്ഷാമം നേരിടുന്ന അങ്കണവാടികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽക്കിണർ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താമരവെള്ളച്ചാൽ അങ്കണവാടിയിലെ കുഴൽക്കിണർ നിർമ്മാണം പൂർത്തിയായി. അങ്കണവാടി ആരംഭിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും ഇപ്പോഴാണ് കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങൾ നടന്നതെന്ന് വാർഡ് മെമ്പർ അജിത മോഹൻദാസ് പറഞ്ഞു. ഏകദേശം 160 അടി താഴ്ചയിലാണ് വെള്ളം ലഭിച്ചിട്ടുള്ളത്. മോട്ടോറുകൾ സ്ഥാപിക്കുന്നതുൾപ്പെടയുള്ള കാര്യങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കും. വാർഡ് മെമ്പർക്കൊപ്പം അങ്കണവാടി ടീച്ചർ രജിത, രാധാമണി, ഊരുമൂപ്പൻ സദാനന്ദൻ, വാസു, ഹരികുമാർ കണ്ണൻ, ബിജു എന്നിവരും നേതൃത്വം നൽകി.
0 Comments