റവന്യൂ മന്ത്രി കെ. രാജനെ വ്യാപാരി വ്യവസായി സമിതി പൊന്നാടയണിയിച്ച് ആദരിക്കുന്നു
പട്ടിക്കാട്. പാണഞ്ചേരി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു. റവന്യൂ മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രിയെ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പാണഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് പി.പി സണ്ണി അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി സമിതി ജില്ല സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, സിപിഐ എം പാണഞ്ചേരി എൽ സി സെക്രട്ടറി മാത്യു നൈനാൻ, വാർഡ് മെമ്പർ ആനി ജോയി, സമിതി ഏരിയ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, യൂണിറ്റ് ട്രഷറർ എ കൃഷ്ണൻ കുട്ടി, തോമസ് സാമുവൽ എന്നിവർ സംസാരിച്ചു.
0 Comments