അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അധ്യാപക ഒഴിവ് 
കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ.കോളേജിൽ 2021 22 അധ്യയനവർഷത്തിൽ ഒഴിവുള്ള മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേയ്ക്ക്  നവംബർ 5 രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് കോളേജിൽ ഹാജരാകണം. ഡെപ്യൂട്ടി ഡയറക്ടറുടെ
 
മേഖലാ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും കൂടിക്കാഴ്ചയിൽ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ 
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ്  ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേയ്ക്ക് നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി, ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വാക്ഇൻഇന്റർവ്യൂ തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 9 ന് 10.00 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  www.cdit.org സന്ദർശിക്കുക.

സീറ്റൊഴിവ് 
ചേലക്കര ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2021 22 അധ്യയന വർഷത്തിൽ ബിഎ ഇക്കണോമിക്‌സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളിൽ എസ് സി , എസ് ടി വിഭാഗത്തിൽ സീറ്റൊഴിവ്. യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ് അനുബന്ധ രേഖകളും സഹിതം നവംബർ 12 ന് ഉച്ചയ്ക്ക്  മൂന്ന് മണിക്ക് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0488253090.

സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു 
കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 45 വയസ് വരെയുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമാണം (10  ദിവസം ), കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി 30 ദിവസം), പച്ചക്കറി കൃഷി ആൻഡ് നഴ്‌സറി പരിപാലനം  (10  ദിവസം), കൃഷി ഉദ്യമി  (13 ദിവസം) എന്നിങ്ങനെയാണ് പരിശീലന കാലാവധി. ഭക്ഷണം, താമസം ഉൾപ്പടെ പരിശീലനം പൂർണ്ണമായും സൗജന്യമാണ്. രജിസ്‌ട്രേഷന് 04872694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery







Post a Comment

0 Comments