മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍. മണ്ണുത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണുത്തി കാർഷിക സർവ്വകലാശാല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്.  മഹേഷിൻ്റെ ഫോൺ പരിശോധിച്ചു വരികയാണ്‌. മണ്ണുത്തി പൊലീസ് സഹപാഠികളുടെ മൊഴി എടുത്തു.




Post a Comment

0 Comments