പട്ടിക്കാട്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾക്ക് കൈത്താങ്ങായി കുടംബശ്രീ പ്രവർത്തകർ. വഴുക്കുംപാറ കുന്നുംപുറം പ്രദേശത്ത് താമസിക്കുന്ന രാജേഷ് എരകുളത്തിനാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് വഴുക്കുംപാറ കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ച 30,000 രൂപ ചികിത്സയ്ക്കായി നൽകിയത്. നിർധന കുടുംബാംഗമായ രാജേഷ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ തുക
രാജേഷിന്റെ ബന്ധുക്കൾക്ക് കൈമാറി. നാം ജീവിക്കുന്ന, നമുക്കു ചുറ്റുമുള്ള സമൂഹത്തിൽ രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും തങ്ങളാലാവുന്ന വിധം കരുതാനും സഹായിക്കാനും കുടുംബശ്രീ പ്രവർത്തകർ തയ്യാറായി മുന്നോട്ടു വരുന്നത് വലിയ പ്രതീക്ഷ പകരുന്ന അനുഭവങ്ങളാണെന്ന് ചാക്കോച്ചൻ പറഞ്ഞു. സിഡിഎസ് ജെയ്‌നി, മുൻ വാർഡ് മെമ്പർ സാലി തങ്കച്ചൻ, എഡിഎസുമാരായ മിനി മനോഹരൻ, സോഫി ജിജി, റൂബിന ബിജിലി, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments