കുതിരാനിൽ വയർലെസ്സ് സംവിധാനം വേണമെന്ന് നിർദ്ദേശം; കമ്മീഷണറും സംഘവും സ്ഥലം സന്ദർശിച്ചു.


കുതിരാൻ.
തുരങ്കങ്ങൾക്കകത്ത്  മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിനാൽ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കായി വയർലെസ്സ് സംവിധാനം ഒരുക്കണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. കുതിരാനിൽ ഏർപ്പെടുത്താനുദ്ദേശിക്കുന്ന ഗതഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സന്ദർശനം നടത്തുകയായിരുന്നു കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. രണ്ടാം തുരങ്കം പണി 

പൂർത്തിയാകുമ്പോൾ നിലവിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന പഴയ റോഡ് പൊളിച്ചു നീക്കി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ പുനക്രീകരിക്കേണ്ടി വരും.  ഇതുമായി ബന്ധപ്പെട്ടാണ് വഴുക്കുംപാറ മുതൽ വില്ലൻവളവുവരെയുള്ള പ്രദേശത്തും തുരങ്കത്തിലും സംഘം സന്ദർശനം നടത്തിയത്. കമ്മീഷണർക്കൊപ്പം  എസിപി  കെ.സി സേതു, പീച്ചി സിഐ എസ് ഷുക്കൂർ എന്നിവരും ഉണ്ടായിരുന്നു. പഴയ റോഡ് പൊളിക്കുന്നതിനായി പാറ പൊട്ടിക്കേണ്ടി വന്നാൽ ദിവസം മൂന്ന് സ്‌ഫോടനങ്ങൾ മാത്രമേ നടത്താവൂ എന്നും പ്രദേശത്ത് ആംബുലൻസ്, ഹിറ്റാച്ചി, ക്രെയിൻ എന്നിവ 24 മണിക്കൂറും ഉണ്ടായിരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎംസി പ്രൊജക്റ്റ് മാനേജർ ബൽറാം റെഡ്ഡി, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ നരേഷ്, കെ.എം.സി. പി.ആർ.ഒ. അജിത് പ്രസാദ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു


Post a Comment

0 Comments