പ്രധാൻമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴിൽ ജില്ലയിലെ എസ് സി, എസ് ടി വിഭാഗക്കാരിൽ നിന്നും റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ എ എസ് ), ബയോഫ്‌ലോക് മത്സ്യകൃഷി എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. രണ്ട് കൃഷി രീതികളിലും ഗിഫ്റ്റ്, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളെയാണ് നിക്ഷേപിക്കുക. മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. 60 ശതമാനം സബ്‌സിഡി
ലഭിക്കും. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടൻ ജംഗ്ഷൻ, പള്ളിക്കുളം, തൃശൂർ എന്ന വിലാസത്തിൽ നവംബർ 27നകം തപാൽ മുഖേനയോ ddfstr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0487 2421090
ഊർജ്ജോത്സവം 21 സംഘടിപ്പിക്കുന്നു
എനർജി മാനേജ്‌മെന്റ് സെന്റർ ഗവ. കേരള സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി തൃശൂർ റവന്യൂ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലയിൽ ഊർജ്ജോത്സവം21 സംഘടിപ്പിക്കുന്നു. എൽ.പി തലത്തിൽ വാട്ടർ കളറിങ്ങ്, യു.പി തലത്തിൽ പ്രസംഗം, ഹൈസ്‌കൂൾ തലത്തിൽ പോസ്റ്റർ എന്നിവയിൽ സംസ്ഥാന സർക്കാറിന്റെ ഗോ ഇലക്ട്രിക്ക് ക്യാമ്പയിനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മത്സരങ്ങൾ. സ്‌കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചതിന് ശേഷം നവംബർ 18 ന് മുമ്പ് വെബ് പോർട്ടലിൽ വിജയികളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ കോ ഓർഡിനേറ്റർ ഡോ.ടി വി വിമൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ്പ് നമ്പർ: 9496469483
0 Comments