പട്ടിക്കാട്. പത്താമുദായ മഹോത്സവത്തോടനുബന്ധിച്ച് വൃശ്ചികം 1ന് ചെമ്പുത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ കാവിൽ കൂറയിടൽ ചടങ്ങിന് വെളിച്ചപ്പാട് പി.ജി ശിവരാമൻ കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന നന്തുണി പാട്ടിന് ഇതോടെ തുടക്കമായി. ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
0 Comments