മുടിക്കോട്. ഇന്ധന വിലവർധനവിനെതിരെ എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ പെടോളിന്റെയും ഡീസലിന്റെയും വിലയിൽ വരുത്തിയ നേരിയ കുറവ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കെ.പി സന്ദീപ് പറഞ്ഞു. മുടിക്കോട് സെന്ററിൽ എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ദീപ്. കൊവിഡ് മഹാമാരിയുടെ ദുരിതകാലത്ത് ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവുകൾ പതിന്മടങ്ങാക്കുന്ന തരത്തിലാണ് പെട്രോളിന്റെയും, ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലകൾ കുതിച്ചുയർന്നിരിക്കുന്നത്. കടത്തുകൂലിയിലും യാത്രാക്കൂലിയിലും വന്ന വർധനവ് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് മേഖലാ പ്രസിഡണ്ട് അശ്വിൻ അധ്യക്ഷത വഹിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി, മേഖലാ സെക്രട്ടറി എൽദോസ്, പ്രസാദ്, രമ്യ രാജേഷ്, രമേഷ്, രഞ്ജു മുഹസീന എന്നിവർ പ്രസംഗിച്ചു.
0 Comments