വാണിയമ്പാറ മേലെ ചുങ്കം റോഡ് ഇടിഞ്ഞു ; സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാർ

 വാണിയമ്പാറ മേലേചുങ്കത്ത് ദേശീയപാതയോട് ചേർന്നുള്ള  പഴയറോഡ് ഇടിഞ്ഞപ്പോൾ

വാണിയമ്പാറ. മേലേചുങ്കത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞു. ദേശീയ പാതയിൽ നിന്നും എളനാട്, കണ്ണമ്പ്ര, ഒറ്റപ്പാലം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പ്രവേശിച്ചിരുന്ന പഴയ റോഡിന്റെ ഭാഗമാണ് ഇടിഞ്ഞത്. ഇപ്പോഴും  വാഹനങ്ങൾ  കടന്നുപോകുന്ന വഴിയാണ് ഇത്. മണ്ണിടിഞ്ഞതിനെ തുടർന്ന് നാട്ടുകാർ വാഹനങ്ങൾ കടത്തിവിടുന്നത് തടഞ്ഞിരിക്കുകയാണ്. സർവീസ് റോഡ് പണിയുന്നതിനായി ഭൂമി ഏറ്റെടുത്ത ഈ  ഭാഗത്ത് ഇതുവരെയും റോഡ് നിർമ്മാണം നടത്തിയിട്ടില്ല. ദേശീയപാത വികസനത്തിന് മുമ്പ് ഇത് പ്രധാന പാതയായിരുന്നു. മേലേചുങ്കത്ത് പതിവായി അപകടങ്ങൾ നടക്കുന്നതിനാൽ  ഇവിടെ സർവ്വീസ് റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അധികൃതർ അനാസ്ഥ തുടർന്നാൽ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും വിവിധ സംഘടനകൾ തയ്യാറെടുക്കുകയാണ്.



Post a Comment

0 Comments