കെപിഎസ്ടിഎ പീച്ചി ഗവ.ആശുപത്രിക്ക് ഗ്ലൂക്കോമീറ്റർ നൽകി


പീച്ചി.
അധ്യാപക സംഘടനയായ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെപിഎസ്ടിഎ) ആഭിമുഖ്യത്തിൽ പീച്ചി ഗവ.ആശുപത്രിക്ക് ഗ്ലൂക്കോമീറ്റർ സംഭാവന നൽകി. പാണഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡറും പീച്ചി വാർഡ് മെമ്പറുമായ ബാബു തോമസ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം വി.സുകുമാരൻ എന്നിവർ ചേർന്ന് ഗ്ലൂക്കോമീറ്റർ ആശുപത്രിയിലെ ഡോക്ടർ സന്തോഷിന് കൈമാറി. കെപിഎസ്ടിഎ യൂണിറ്റ് സെക്രട്ടറി ബിൻസി വി.ടി, എം.ജെ സിജു, പി.ഡി വിൻസന്റ് എന്നിവരും പങ്കെടുത്തു. പ്രമേഹരോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ എളുപ്പത്തിൽ പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണമാണ് ഗ്ലൂക്കോമീറ്റർ.

Post a Comment

0 Comments