കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ രേഷ്മ സജീഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ രമ്യ, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ എം.ബാലകൃഷ്ണൻ, സോമൻ കൊളപ്പാറ, അങ്കണവാടി ടീച്ചർ മിനിമോൾ, പി.ജെ ലിജോ, കെ.കെ സുബ്രഹ്മണ്യൻ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments