ഇരുപതാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി


കൂട്ടാല. ഇരുപതാം വാർഡ് അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ സി.എസ് ശ്രീജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കെട്ടകാലത്ത് നിന്നും കൂട്ടുകാരോടൊത്ത്  ആടിയും പാടിയും ആർത്തും ഉല്ലസിച്ചും പഠനം മുന്നോട്ടു കൊണ്ടുപോകാൻ കൊച്ചു കുരുന്നുകൾക്ക് ഒരു നല്ല കാലം  ഉണ്ടാകട്ടെ എന്ന് ശ്രീജു ആശംസിച്ചു. മധുരപലഹാരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. അങ്കണവാടി ടീച്ചർ വിമല കണ്ണൻ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments