സിപിഐഎം മണ്ണുത്തി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണൻ സംസാരിക്കുന്നു
കണ്ണാറ. സിപിഐഎം മണ്ണുത്തി ഏരിയ സമ്മേളനത്തിന് കണ്ണാറ വൈഎംസി എ ഹാളിലെ കെ.വി ജോസ് നഗറിൽ തുടക്കമായി. സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരച്ച് ഒരു വർഗ്ഗ രഹിത സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യമെന്ന് എം.കെ കണ്ണൻ പറഞ്ഞു. ഫ്യൂഡൽ വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ, കുത്തക വിരുദ്ധ ജനാധിപത്യ ശക്തികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു
മുന്നേറ്റം സാധ്യമാക്കാനും ഒരു സോഷ്യലിസറ്റ് സാമൂഹ്യ വ്യവസ്ഥിതി കെട്ടിപ്പടുക്കാനുമുള്ള പ്രവർത്തന പരിപാടികളാണ് സിപിഐഎം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എൽഎ മാരായ മുരളി പെരുനെല്ലി, കെ.കെ രാമചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ ഷാജൻ, എം.എം അവറാച്ചൻ, പി.എസ് വിനയൻ, സാവിത്രി സദാനന്ദൻ, കെ.വി ചന്ദ്രൻ, മാത്യു നൈനാൻ, എം ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. നംവംബർ 24, 25 തിയതികളിലായാണ് സമ്മേളനം നടക്കുന്നത്. ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വനിത കൂട്ടായ്മ, ഗാന സന്ധ്യ, ഫുട്‌ബോൾ ടൂർണ്ണമെന്റ്, ദീപശിഖാ പ്രയാണം, കൊടിമര ജാഥ എന്നിങ്ങനെ വിവിധ പരിപാടികൾ പല ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്നു.
0 Comments