ഈ ഫോട്ടോകളിൽ കാണുന്ന ബാബു @ കൂലി ബാബു, വയസ്സ് 55/21, S/o കുഞ്ഞപ്പൻ, പരക്ക നിരപ്പേൽ വീട്, തൊമ്മൻകുത്ത് P.O, കരിമണ്ണൂർ എന്നയാൾ കരിമണ്ണൂർ പോലീസ് സ്‌റ്റേഷൻ ക്രൈം 763/2021 U/S 376 IPC കേസ്സിലെ പ്രതിയായി സംശയിക്കുന്ന ആളാണ്. ടിയാൻ കുടുംബമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചു വന്നിട്ടുള്ളതും, തെങ്ങു കയറ്റം, കാടുവെട്ട്, കൃഷിപ്പണി, മരംവെട്ട്, പശുവിനെ കറവ, കയ്യാല പണി, കന്നാര പണി, തുടങ്ങിയ ഏതു തരത്തിലുള്ള കൂലിപ്പണിയും ചെയ്ത് ജീവിക്കുന്ന ആളുമാണ്. കൂലി എന്ത് കൊടുത്താലും മതി, കൂലി കുറഞ്ഞാലും കിടക്കാൻ ഒരു സ്ഥലം കൊടുത്താൽ മതി. ഇരുനിറവും, നല്ല ഇടകലർന്ന കറുത്ത മുടിയും അല്പം നരച്ച കട്ടിമീശയും ഉള്ള ആളാണ്. മിക്കവാറും കൈയ്യിൽ ഒരു പ്ലാസ്റ്റിക് കവറിൽ ജോലിക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കാണും. സ്ഥിരമായി കാവിമുണ്ടും ഷർട്ടുമാണ് ധരിക്കാറുള്ളത്. ഈ ആൾ കടത്തിണ്ണ കളിലും മറ്റും രാത്രി കഴിച്ചു കൂട്ടാൻ സാധ്യത ഉണ്ട്. കള്ള് കുടിക്കുന്ന സ്വഭാവം ഉണ്ട്. ജ്യോതിമാൻ ബ്രാൻഡ് ബീഡിയാണ് സ്ഥിരം ഉപയോഗിക്കുന്നത്.
ഈ ആളിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന നമ്പറിൽ അറിയിക്കാൻ താൽപര്യപ്പെടുന്നു.
DySP തൊടുപുഴ - 9407990059
SHO കരിമണ്ണൂർ - 9497947165
SI - 9747872302, 9497932323
0 Comments