അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ലാബ് സ്റ്റാഫുമാരെ നിയമിക്കുന്നു
കുന്നംകുളം ഗവ.ടെക്‌നിക്കൽ കോളേജിലെ കമ്പ്യൂട്ടർ, വർക്ക്‌ഷോപ്പ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ലാബ് സ്റ്റാഫുമാരുടെ താൽക്കാലിക നിയമനം നടത്തുന്നതിനുവേണ്ടിയുള്ള ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക് നടത്തും. കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേറ്റർ (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്1), ട്രേഡ്‌സ്മാൻ(യോഗ്യത: ഐ ടി ഐ ഇൻ കമ്പ്യൂട്ടർ, ഒഴിവ്2), ടൂൾ ആന്റ് ഡൈ ഡെമോൺസ്‌ട്രേറ്റർ
 

(യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്2), വർക്ക് ഷോപ്പ് ഇൻസ്ട്രാക്റ്റർ (യോഗ്യത ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ, ഒഴിവ് 1), ട്രേഡ്‌സ് മാൻ ഫിറ്റിങ്(യോഗ്യത ഐ ടി ഐ ഇൻ ഫിറ്റിങ്, ഒഴിവ്1) എന്നീ വകുപ്പുകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04885226581

മോട്ടോർ തൊഴിലാളികൾക്ക് ഇശ്രം പോർട്ടലിൽ അംഗമാകാം 
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികളുടെ വിവരങ്ങൾ ദേശീയതലത്തിൽ ശേഖരിക്കുന്നു. കേന്ദ്ര സർക്കാർ ആരംഭിച്ച ഇശ്രം പോർട്ടൽ വഴിയാണ് വിവര ശേഖരണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ആദായനികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ. യിൽ അംഗങ്ങൾ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതിൽ ചേർക്കുന്നത്. 16 നും 59 നും ഇടയിൽ പ്രായമുള്ള അർഹതപ്പെട്ട എല്ലാ മോട്ടോർ തൊഴിലാളികൾക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. www.eshram.gov.in വഴിയോ കോമൺ സർവ്വീസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസുകളിൽ നിന്നും രജിസ്‌ട്രേഷൻ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ലഭിക്കും.
ഫോൺ 04872446545

ചേലക്കര സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ സീറ്റൊഴിവ് 
2021-22  അധ്യയന വർഷം ബി എ  ഇക്കണോമിക്‌സിൽ ഒബിഎക്‌സ് നും ബി.കോം  കോഴ്‌സിന് എൽസി ക്കും ഓരോ സീറ്റ് വീതം  ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റു അനുബന്ധ രേഖകളും സഹിതം നവംബർ 12 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04884 253090

കെ.കെ.എസ്. ഗവ ഐടിഐ മാളയിൽ സീറ്റ് ഒഴിവ്
2021 അഡ്മിഷൻ കാർപെന്റർ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം ഇന്ന് (നവംബർ 10 ) രാവിലെ 10ന് ഐടിഐ യിൽ എത്തിച്ചേരണം. ഫോൺ  9633835403


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments