മുടിക്കോട് സെന്ററിൽ വീണ്ടും വാഹനാപകടം മൂന്നു പേർക്ക് പരിക്ക്

 അപകടത്തിൽ പെട്ട പിക്കപ്പ് ലോറി

മുടിക്കോട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ സ്‌കൂട്ടറും പിക്കപ്പ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ കൂട്ടാല കൂറത്ത് വീട്ടിൽ രവിയുടെ ഭാര്യ ധന്യ (40), കാറിൽ യാത്ര ചെയ്യുകയായിരുന്ന മുല്ലക്കര എളാമറ്റത്തിൽ ഡെറിക്ക് ഡാനി (22), ജുവാൻ (ഒന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ധന്യയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. തൃശൂരിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ധന്യ മുടിക്കോട് സെന്ററിൽ വെച്ച് കൂട്ടാലയിലേക്ക് തിരിയുന്നതിനിടെ പാലക്കാട് ഭാഗത്തേയ്ക്കു വരികയായിരുന്ന പിക്കപ്പ് ലോറി സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ട ലോറി തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലും ചെന്നിടിച്ചു. അപകടം നടന്ന ഉടനെ പരിസരത്തുണ്ടായിരുന്നവർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.




Post a Comment

0 Comments