കുതിരാൻ രണ്ടാം തുരങ്കം: ഗ്യാന്ററി കോൺക്രീറ്റിംഗ് ഒരാഴ്ചക്കകം പൂർത്തിയാകും


പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കുമുള്ള നിലവിലെ ഗതാഗത പരിഷ്‌കരണം നിലനിർത്തി രണ്ടാം തുരങ്കത്തിന്റെ പണികൾ അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണ കമ്പനി. രണ്ടാം തുരങ്കത്തിന്റെ മുകളിലും ചുറ്റുമായി നടത്തുന്ന ഗ്യാന്ററി കോൺക്രീറ്റിംഗ് പണികൾ ഒരാഴ്ചക്കകം
 

പൂർത്തിയാക്കും. മുപ്പത് മീറ്റർ മാത്രമേ ഇനി കോൺക്രീറ്റിംഗ് നടത്താനുള്ളു. രാത്രിയും പകലുമായി ഇതിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്. തടസ്സങ്ങൾ ഒന്നും കൂടാതെ മുന്നോട്ട് പോയാൽ രണ്ട് മാസത്തിനകം രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം കുതിരാൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു.







Post a Comment

0 Comments