ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു
പയ്യനം. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് പയ്യനത്ത് 100 വനിത ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പാപ്പിനിശ്ശേരിയിൽ വച്ചു നടത്തിയ പരിപാടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. വാർഡ്‌മെമ്പർ കെ.വി അനിത അധ്യക്ഷത വഹിച്ചു. 2021-2022 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ആയിരത്തിലേറെ വനിതാ ഗുണഭോക്താക്കൾക്ക് രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്.
0 Comments