പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർകാവ് ഭഗവതി ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസ്, സർപ്പക്കാവ് എന്നിവയുടെ പുനപ്രതിഷ്ഠ ചടങ്ങുകൾ നടത്തി. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രംതന്ത്രി മുണ്ടാര പിളളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് വിശേഷാൽ ബ്രഹ്മരക്ഷസ്സ് പൂജ, വിശേഷാൽ ആയില്യപൂജ എന്നിവയും നടന്നു. മലയാളമാസം വൃശ്ചികം 13 ഞായർ വൈകിട്ട് ആറിന് പുതിയ സർപ്പക്കാവിൽ സർപ്പബലി നടക്കുമെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. ക്ഷേത്രം മേൽശാന്തി മനീഷ്, പ്രസിഡൻറ് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ട്രഷറർ ചന്ദ്രൻ വാക്കത്ത് എന്നിവർ നേതൃത്വം നൽകി.
0 Comments