കുതിരാൻ: ഗ്യാന്ററി കോൺക്രീറ്റിങ് അവസാന ഘട്ടത്തിലേക്ക്


പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന് മുകൾ ഭാഗത്തായി നടത്തുന്ന ഗ്യാന്ററി കോൺക്രീറ്റിങ് അവസാന ഘട്ടത്തിലേക്ക്. അമ്പത് മീറ്ററോളം മാത്രമേ ഇനി കോൺ്ക്രീറ്റിങ് പൂർത്തിയാക്കാനുള്ളു. രണ്ടാം തുരങ്കത്തിലെ റോഡിന്റെ പണികൾ ഏകദേശം പൂർത്തിയായി. രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് തുരങ്കത്തിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത ഉടൻ പൊളിച്ചു നീക്കും. തുടർന്ന് ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും.




Post a Comment

0 Comments