പട്ടിക്കാട്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കേരളോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് നടത്തുന്നത്. കലാമത്സരങ്ങൾ മാത്രമാണ് ഉണ്ടാവുക. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ് ലോഡിംഗും നടത്തേണ്ടത്. നവംബർ 25 മുതൽ 30 വരെ ഈ ഓൺലൈൻ ആപ്ലിക്കേഷനിൽ മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. ഇതുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക വിവരങ്ങൾക്ക് കേരളോത്സവം വെബ് ആപ്ലിക്കേഷൻ സന്ദർശിക്കുക. www.keralotsavam.com കൂടുതൽ വിവരങ്ങൾക്ക് :9744413071 (പി.കെ മോബി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ).
0 Comments