കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ അങ്കണവാടി കുട്ടികളുടെ പ്രവേശനോത്സവം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് സ്വീകരിക്കുകയാണ് ചെയ്യുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ രേഷ്മ സജീഷ് നിർവ്വഹിച്ചു. വട്ടേക്കാട്ടിൽ അനിലിന്റെ മകൻ ആരവിനെ വാർഡ് മെമ്പർ, അങ്കണവാടി ടീച്ചർ മിനിമോൾ, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments