പൂവൻചിറയിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിച്ചു

പൂവൻചിറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പൂവൻചിറയിൽ  കുടുംബശ്രീയുടെ സിഡിഎസ് വാർഡ് തല ഉദ്ഘാടനവും, ഓക്‌സിലറി ഗ്രൂപ്പിന്റെ ഉദ്ഘാടനവും നടന്നു. യുവതികൾക്ക് അംഗത്വ ഫോമുകൾ നൽകി കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. നവംബർ 2 രാവിലെ 11 മണിക്ക് ചുവന്നമണ്ണ് അങ്കണവാടിയിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സ് എടുത്തു. വാർഡിലെ അയൽക്കൂട്ട പ്രതിനിധികൾ പങ്കെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments