പീച്ചി റോഡ് ജങ്ഷനിൽ അടിപ്പാതയ്ക്കു മുകളിലെ റോഡിന്റെ കോൺക്രീറ്റിംഗ് പുരോഗമിക്കുന്നു


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിൻ അടിപ്പാതയ്ക്ക് മുകളിലൂടെ നിർമ്മിക്കുന്ന റോഡിന്റെ കോൺക്രീറ്റിംഗ് ഇന്നലെ മുതൽ തുടങ്ങി.  അടിപ്പാതയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗർഡറുകൾക്ക് മുകളിലാണ്  കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നത്. ആകെ പത്ത് ഗർഡറുകളാണ് അടിപ്പാതയ്ക്ക് ഉള്ളത്. ഇതിൽ അഞ്ച് ഗർഡറുകൾക്കു മുകളിലുള്ള ഒരു ഭാഗത്തെ റോഡിന്റെ കോൺക്രീറ്റിംഗ് ഇന്നലെ പൂർത്തീകരിച്ചിരുന്നു. ബാക്കി ഭാഗത്തെ പണികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ നിർമ്മാണം വേഗത്തിൽ
 

പൂർത്തിയാക്കി അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ. കാരണം, നിർമ്മാണവുമായി ബന്ധപ്പെട്ട് പീച്ചിയിൽ നിന്ന് പട്ടിക്കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾക്ക് പട്ടിക്കാട് ബാറിന് മുന്നിൽ ചെന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലേക്ക് കയറിയിട്ടു വേണം ബസാർ റോഡിലൂടെ പട്ടിക്കാട് ബസ് സ്റ്റാന്റിലെത്താൻ. ഇതോടൊപ്പം സർവ്വീസ് റോഡിലെ കുഴികളും കൂടിയാകുമ്പോൾ പട്ടിക്കാട് ഭാഗത്ത് റോഡിൽ സദാസമയവും ഗതാഗതക്കുരുക്കാണ്. ഇത്രയും ദൂരം ചുറ്റിക്കറങ്ങി വരുന്നതുകൊണ്ടുള്ള സമയനഷ്ടവും ഗതാഗതക്കുരുക്കും ഇന്ധനനഷ്ടവും ചൂണ്ടിക്കാട്ടി പീച്ചിയിൽ നിന്നുള്ള സ്വകാര്യബസുകൾ പട്ടിക്കാട് ബസാർ റോഡുവഴി കടന്നുപോകാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments