അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്
തൃശൂർ. പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി വിഷയത്തിന് (സീനിയർ) ഒരു അധ്യാപക ഒഴിവ് ഉണ്ട്. അപേക്ഷകർ നവംബർ 8 ന് രാവിലെ 11മണിക്ക് കൂടിക്കാഴ്ച്ചക്ക്  ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  8921314060

ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
അസാപ് കേരളയുടെ ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് ടെസ്റ്റർ, 

സെലിനിയം എഞ്ചിനീയർ, ക്ലൗഡ് ടെസ്റ്റർ, എഐ ടെസ്റ്റർ, ഓട്ടോഡെസ്‌ക് ബിഐഎം ആർക്കിടെക്ചർ ഡിസൈൻ ഡെവലപ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാം, ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ്. അപേക്ഷകൾ www.asapkerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9495999721, 9495999795, 9495999707.

സീറ്റൊഴിവ്
ചേലക്കര ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2021-22 അധ്യയനവർഷത്തിൽ ബിഎ ഇക്കണോമിക്‌സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്‌സുകളിൽ  എസ് ടി വിഭാഗത്തിലും ബിഎ  ഇക്കണോമിക്‌സിൽ ഒബിഎക്‌സ് നും ബി.കോം കോഴ്‌സിന് എൽസി ക്കും ഓരോ സീറ്റ് വീതവും ഒഴിവുണ്ട്.  യൂണിവേഴ്‌സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റു അനുബന്ധ രേഖകളും സഹിതം നവംബർ 12 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04884 253090

വാക് ഇൻ ഇന്റർവ്യൂ
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ്  ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ഉണ്ടാകാൻ സാധ്യതയുള്ള താൽക്കാലിക ഒഴിവുകളിലേക്ക്  ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടർ ഹാർഡ് വെയർ ലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വാക്ഇൻഇന്റർവ്യൂ തിരുവനന്തപുരം, തൃശൂർ  ജില്ലകളിലായി നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 9 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  www.cdit.org സന്ദർശിക്കുക.

വിചാരണ മാറ്റി 
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് െ്രെടബ്യൂണൽ ആന്റ് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) നവംബർ 6ന് തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം കേസുകളുടെയും വിചാരണ 2022 മെയ് 5 ലേക്ക് മാറ്റിവച്ചതായി  ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.






Post a Comment

0 Comments