തൊഴിലുറപ്പ് പദ്ധതിക്ക് 16 വയസ്സ് ; ചിറക്കുന്ന് വാർഡിലെ തൊഴിലാളികൾ ആഘോഷം സംഘടിപ്പിച്ചു

പുതിയ യൂണിഫോം അണിഞ്ഞ ചിറക്കുന്ന് വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ അതിഥികൾക്ക് ഒപ്പം

പട്ടിക്കാട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലവിൽ വന്നിട്ട് 16 വർഷം ആവുകയാണ്. ഇതിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിറക്കുന്ന്  വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഷികം ആഘോഷിച്ചു. ബാബു കൊള്ളന്നൂരിന്റെ കൃഷിയിടത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ കേക്ക് മുറിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏതു പ്രതികൂല സാഹചര്യത്തിലും നാടിനുവേണ്ടി തൊഴിലെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ നാടിന് അന്തസ്സ് ആണെന്നും പദ്ധതി അർത്ഥവത്തായ രീതിയിൽ നടപ്പാക്കുന്നവരാണ്  



ചിറക്കുന്ന് വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു.  യൂണിഫോമുകളും ഐഡി കാർഡുകളും മാസ്‌കുകളും വിതരണം ചെയ്തു.  പുതിയതായി കൃഷിചെയ്യുന്ന കൃഷിയിടത്തിൽ കപ്പ  നടുകയും ചെയ്തു. മുഖ്യ അതിഥിയായ വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ,  വാർഡ് മെമ്പർ ഷൈലജ വിജയകുമാർ, തൊഴിലുറപ്പ് മേറ്റ് സുനിത ബാബു എന്നിവർ സംസാരിച്ചു. 2005ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗ് നേതൃത്വം നൽകിയ യുപിഎ ഗവൺമെന്റിന്റെ കാലത്താണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസ്സാക്കിയത്. വർഷത്തിൽ 100 തൊഴിൽ ദിനങ്ങളെങ്കിലും നൽകി ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവന നിലവാരവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്തുക എന്നതായിരുന്നു ലക്ഷ്യം. 16 വർഷം പിന്നിടുമ്പോൾ ഗ്രാമീണ വികസനത്തിന്റെയും സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിന്റെയും വലിയ സ്രോതസ്സായി മാറാൻ പദ്ധതിക്ക് കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം വിദഗ്ധ തൊഴിൽ മേഖലയിലും തൊഴിലുറപ്പു തൊഴിലാളികൾ തങ്ങളുടെ അധ്വാനത്തിന്റെ കയ്യൊപ്പു ചാർത്തുകയാണ്.  




Post a Comment

0 Comments