മോദിയുടെ വർഗ്ഗീയ രാഷ്ട്രീയം രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്നു ; കെ. രാജൻ


സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ  കേഡർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. രാജൻ സംസാരിക്കുന്നു.

പട്ടിക്കാട്. വർഗ്ഗീയ രാഷ്ട്രീയം കൊണ്ടുനടക്കുന്ന സംഘപരിവാർ പ്രസ്ഥാനത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ തകർക്കുന്നതിലൂടെയാണ് സന്തോഷം കണ്ടെത്തുന്നത് എന്ന് മന്ത്രി കെ രാജൻ  കുറ്റപ്പെടുത്തി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ഏകദിന കേഡർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ കെ രാജൻ. രാജ്യം പൂർണ്ണമായും തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് സിപിഐ യുടെ സമ്മേളനങ്ങൾ നടക്കുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഐ സംഘടനാ 

സമ്മേളനങ്ങൾ ഫെബ്രുവരി മാസം മുതൽ ആരംഭിക്കുന്നതിന്റെ  മുന്നോടിയായാണ് മണ്ഡലം തലങ്ങളിൽ കേഡർ ക്യാമ്പുകൾ സംഘടിപ്പിക്കുത്. ക്യാമ്പിൽ ഒല്ലൂർ മണ്ഡലത്തിലെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും  മണ്ഡലം കമ്മിറ്റി അംഗങ്ങളും ആണ് പങ്കെടുത്തത്.   മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകനും സിപിഐ നീലിപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ രാമചന്ദ്രൻ പതാക ഉയർത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ് കുമാർ,  ജില്ല എക്‌സിക്യൂട്ടീവ് അംഗം വി.എസ് പ്രിൻസ്,  മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ,  എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ. പി.ഡി റെജി, അജിതാ വിജയൻ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 







Post a Comment

0 Comments