പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലവിലെ ഒറ്റവരി പാതയിൽ നിന്നും പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കന്നതിന് താൽക്കാലിക സംവിധാനം ഒരുക്കുന്നു. തുരങ്കം എത്തുന്നതിന് മുൻപ് ഒൻപത് മീറ്റർ ഉയരത്തിൽ പണിതുകൊണ്ടിരിക്കുന്ന റോഡിന്റെ നിലവിലെ സംരക്ഷണഭിത്തി അവസാനിക്കുന്ന ഭാഗത്ത് നിന്നുമാണ് താൽക്കാലിക പാത നിർമ്മിക്കുന്നത്. തുരങ്കത്തിനകത്തെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ വലിയ വാഹനങ്ങളെ തുരങ്കത്തിലൂടെയും ചെറിയ വാഹനങ്ങളെ പഴയ ദേശീയപാതയിലൂടെയുമാണ് കടത്തി വിടുന്നത്. ഇതിനു വേണ്ടിയാണ് താൽക്കാലിക പ്രവേശന മാർഗം ഒരുക്കിയിരിക്കുന്നത്.
0 Comments