ആൽപ്പാറ. വിലങ്ങന്നൂർ സെ. ജോസഫ് ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിച്ച പ്രഥമ ഫൈവ്‌സ് ടർഫ് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ആൽപ്പാറ ലീഡേഴ്‌സ് ജേതാക്കളായി. കമ്പനിപ്പടി യുസിസി ആണ് റണ്ണേഴ്‌സ് അപ്പ്. മുൻ സംസ്ഥാന പോലീസ് ഫുട്‌ബോൾ ടീമംഗവും പീച്ചി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയും ആയ കെ ഷൈജുവാണ് ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിലങ്ങന്നൂർ വാർഡ് മെമ്പറും ക്ലബ്ബംഗവുമായ ഷൈജു കുരിയൻ അധ്യക്ഷത വഹിച്ചു. വെറ്ററൻസ് മത്സരത്തിൽ പട്ടിക്കാടിനെ പരാജയപ്പെടുത്തി സെന്റ് ജോസഫ് വിലങ്ങന്നൂർ ജേതാക്കളായി. വിജയികൾക്ക് ഷൈജു കുരിയൻ ട്രോഫിയും ക്യാഷ്പ്രൈസും സമ്മാനിച്ചു. ക്ലബ്ബ് മാനേജർ അജീഷ് കുഴുപ്പിൽ, അനുപേഷ്, സുധീഷ്, മിഥുൻ, കെ.ജി മനോജ്, അക്കി എന്നിവർ നേതൃത്വം നൽകി.
0 Comments