പീച്ചി. പട്ടിക വർഗ്ഗ റിസർവോയർ സഹകരണ സംഘത്തിന് പുതിയ പെഡൽ ഫിഷിങ് ബോട്ട് സംഭാവനയായി ലഭിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി രൂപകല്പന ചെയ്ത് നിർമ്മിച്ച മൂന്നുലക്ഷം രൂപ വിലവരുന്ന പെഡൽ ഫിഷിങ് ബോട്ട് ആണ് സഹകരണ സംഘത്തിന് സംഭാവനയായി നൽകിയത്. ബോട്ട് കൈമാറിയതിന്റെ ഔദ്യോഗിക ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്
അംഗം കെ.വി സജു അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ലീല എഡ്‌വിൻ, സീനിയർ സയന്റിസ്റ്റ് എം.വി ബൈജു. പീച്ചി പട്ടിക വർഗ്ഗ റിസർവോയർ സഹകരണ സംഘം പ്രസിഡണ്ട് അംബിക ചിദംബരൻ, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റിയംഗം പി ജി ഗംഗാധരൻ, സംഘം സെക്രട്ടറി ജോമോൾ എന്നിവർ പ്രസംഗിച്ചു.
0 Comments